22 December Sunday
സഹായപ്രവാഹവുമായി നെടുമങ്ങാട്‌ നഗരസഭ

തരിശിൽ വിത്തെറിഞ്ഞോ നഗരസഭ പണം മുടക്കും

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
നെടുമങ്ങാട് 
സുഭിക്ഷ കേരളം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് സഹായവുമായി നെടുമങ്ങാട് നഗരസഭയിൽ ആനുകൂല്യ പ്രവാഹം. ഹെക്ടറിന് 40,000 രൂപ വരെ ആനുകൂല്യം നല്‍കും. തരിശായി കിടക്കുന്ന സ്വന്തം ഭൂമിയിൽ കൃഷിയിറക്കുന്ന കർഷകർക്കും തരിശ് ഭൂമിയില്‍ പാട്ടത്തിന് കൃഷി ചെയ്യുന്ന കർഷകർക്കും ആനുകൂല്യം നല്‍കും.
 
തരിശുഭൂമി ഒരു വർഷത്തേക്ക്‌ നഗരസഭയ്ക്കു കൃഷി ചെയ്യാന്‍ വിട്ടുനൽകാനുള്ള സംവിധാനവുമുണ്ട്. ഇതിന് കർഷകർക്ക് നഗരസഭ പാരിതോഷികം നൽകും. മത്സ്യക്കൃഷി നടത്താൻ താൽപ്പര്യമുള്ള കർഷകർക്കും അതിനുള്ള സഹായസഹകരണങ്ങള്‍ നല്‍കും. ആനുകൂല്യങ്ങളും ലഭ്യമാക്കും. താൽപ്പര്യമുള്ള കര്‍ഷകര്‍ക്ക് പാട്ടത്തിന് കൃഷിഭൂമി ലഭ്യമാക്കുന്നതിനുള്ള സംവിധാനവും നഗരസഭ ഒരുക്കും. സന്നദ്ധരായ ഭൂഉടമകളും മത്സ്യകർഷകരും പാട്ടഭൂമി നഗരസഭ ലഭ്യമാക്കിയാൽ കൃഷി ചെയ്യാൻ തയ്യാറുള്ള കർഷകരും  29ന് നഗരസഭയെ സമീപിക്കണം. വൈകിട്ട് നാലിന് മുനിസിപ്പൽ ടൗൺ ഹാളിലാണ് എത്തിച്ചേരേണ്ടത്‌. അവര്‍ക്കായിരിക്കും മുന്‍ഗണനാ ക്രമത്തില്‍ ആനുകൂല്യം ലഭ്യമാക്കുക. 
 
കര്‍ഷകര്‍ അവസരം ഗുണകരമാകുംവിധം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ആർ മധുവും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top