തിരുവനന്തപുരം
വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ പ്രിൻസിപ്പൽമാരെ നിയമിച്ചു. ആറുപേർക്ക് സ്ഥാനക്കയറ്റവും മൂന്നുപേർക്ക് സ്ഥലംമാറ്റവും നൽകിയാണ് നിയമനമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കൊല്ലം മെഡിക്കൽ കോളേജിലെ ഡോ. സാറ വർഗീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലാകും. പ്രിൻസിപ്പൽ ഡോ. അജയകുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി രവികുമാർ കുറുപ്പ് കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലാകും. കോട്ടയം മെഡി.കോളേജ് പ്രിൻസിപ്പലായി ഇടുക്കി മെഡി.കോളേജ് പ്രിൻസിപ്പൽ ഡോ. പി പി മോഹനനെ നിയമിച്ചു.
തൃശൂർ മെഡി.കോളേജ് ഫിസിയോളജി വിഭാഗം പ്രൊഫസർ ഡോ. വിജയലക്ഷ്മി ആലപ്പുഴ മെഡി.കോളേജ് പ്രിൻസിപ്പലാകും. എറണാകുളം മെഡി. കോളേജ് പ്രിൻസിപ്പലായി കണ്ണൂർ മെഡി. കോളേജ് പ്രിൻസിപ്പൽ ഡോ. എൻ റോയിയെ നിയമിച്ചു. കോന്നി മെഡി.കോളേജ് പ്രിൻസിപ്പലായി ഡോ. സി എസ് വിക്രമനെ നിയമിച്ചു. കൊല്ലം മെഡി. കോളേജ് ഓർത്തോപീഡിക്‌സ് വിഭാഗം പ്രൊഫസറാണ് അദ്ദേഹം. ഡോ. വി സതീഷാണ് ഇടുക്കി മെഡി. കോളേജ് പ്രിൻസിപ്പൽ. കോഴിക്കോട് മെഡി. കോളേജിലെ കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറി പ്രൊഫസർ ഡോ. കെ എം കുര്യാക്കോസ് കണ്ണൂർ മെഡി. കോളേജ് പ്രിൻസിപ്പലാകും. ഡോ. ജി എസ് ഹരികുമാരൻ നായരാണ് മെഡിക്കൽ വിദ്യാഭ്യാസ സ്‌പെഷ്യൽ ഓഫീസർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..