23 December Monday

കനറാ ബാങ്കിൽ ജീവനക്കാരെ നിയമിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ ജില്ലാ കൺവൻഷൻ ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് ബി എസ് പ്രശാന്ത് 
ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) ജില്ലാ കൺവൻഷൻ ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് ബി എസ് പ്രശാന്ത് ഉദ്‌ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി സുനിൽകുമാർ  അധ്യക്ഷനായി. കൂടുതൽ  ജീവനക്കാരെ നിയമിക്കണമെന്ന്‌ കൺവൻഷൻ ആവശ്യപ്പെട്ടു. സിബിഎ‌സ്‌യു സംസ്ഥാന സെക്രട്ടറി കെ ഹരികുമാർ, സിബിആർഎഫ് സംസ്ഥാന സെക്രട്ടറി എ എസ് അജിത്, ആർ പരമേശ്വരകുമാർ,  സംസ്ഥാന കമ്മിറ്റി അംഗം സുമോദ്, സംസ്ഥാന  വനിതാ സബ് കമ്മിറ്റി അംഗം  ആതിര കൃഷ്ണ എന്നിവർ സംസാരിച്ചു. 

മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ്, ആഫ്രിക്കയിലെ ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ എന്നിവ കീഴടക്കിയ തിരുവനന്തപുരം ബ്രഹ്മോസ് ശാഖയിലെ  എസ് അനിൽകുമാർ, താൽക്കാലിക ജീവനക്കാരുടെ മക്കളിൽ പത്താം ക്ലാസിൽ  എ പ്ലസ് നേടിയ  എസ് ആർ  ദേവനന്ദ എന്നിവരെ അനുമോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top