19 December Thursday

അക്ഷരമുറ്റം വിദ്യാർഥികൾക്കുള്ള മികച്ച സന്ദേശം: വി ജോയി

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ഉപജില്ലാതല മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം വർക്കല ഗവ. മോഡൽ എച്ച്എസ്എസിൽ വി ജോയി എംഎൽഎ 
നിർവഹിക്കുന്നു

 വർക്കല

ദേശാഭിമാനി അക്ഷരമുറ്റം പംക്തി വിദ്യാർഥികൾക്കുള്ള ഏറ്റവും നല്ല സന്ദേശമാണെന്ന് വി ജോയി എംഎൽഎ. 
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ഉപജില്ലാതല മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം വർക്കല ഗവ. മോഡൽ എച്ച്എസ്എസിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമാണ് ദേശാഭിമാനി ഒരുക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്. കേരളത്തിലെ അധ്യാപക സമൂഹത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണയോടെയാണ് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഒട്ടേറെ പുതുമകളോടെയാണ്‌ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് പതിമൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നത്. 
ബഹുജന വിദ്യാഭ്യാസത്തിന് ഉതകുന്ന മാധ്യമമെന്ന നിലയിൽ ഇതിനകം പ്രശംസ പിടിച്ചുപറ്റിയ ദേശാഭിമാനിക്ക് അക്ഷരമുറ്റം എന്ന ബൃഹത്തായ ക്വിസ് മത്സരത്തിലൂടെ ഇത്തവണയും സ്കൂൾതല മത്സരങ്ങളിൽനിന്നും ആയിരക്കണക്കിന് പ്രതിഭകളെ കണ്ടെത്താൻ കഴിഞ്ഞതായി വി ജോയി പറഞ്ഞു. 
വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ളവരെക്കുറിച്ച് കുട്ടികളോട് എംഎൽഎ സംവദിച്ചു. സംഘാടക സമിതി ചെയർമാൻ കെ എം ലാജി അധ്യക്ഷനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top