22 December Sunday
റിമാൻഡ്‌ പ്രതികൾക്ക് കോവിഡ്

8 ഫയർഫോഴ്സുകാരും 13 പൊലീസുകാരും ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
 
വെഞ്ഞാറമൂട്
റിമാൻഡ്‌ പ്രതികൾക്ക് കോവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ വെഞ്ഞാറമൂട് സ്‌റ്റേഷനിലെ 13 പോലീസുകാരും ഫയർഫോഴ്സിലെ 8 ജീവനക്കാരും ക്വാറന്റൈനിൽ പ്രവേശിച്ചു. കഴിഞ്ഞദിവസം മകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും വീടിന് തീ വയ്ക്കുകയും ചെയ്ത കേസിലെ പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ചതോടെയാണ്‌ ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ എ നാസറുദ്ദീൻ ഉൾപ്പെടെ 8 പേരും വെഞ്ഞാറമൂട് സ്റ്റേഷനിലെ 13 പേരും ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചത്.
ഞായറാഴ്ച അബ്കാരി കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്‌റ്റേഷനിലെ 34 പൊലീസുകാർ ക്വാറന്റൈനിൽ പോയിരുന്നു. ഇതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ക്വാറന്റൈനിലാണ്. വിവിധ സ്റ്റേഷനുകളിൽനിന്ന് പൊലീസുകാരെ എത്തിച്ചാണ്‌  പ്രവർത്ത പാങ്ങോട് എസ്ഐക്കാണ് സ്റ്റേഷൻ ചുമതല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top