തിരുവനന്തപുരം
വിവിധ പ്രദേശങ്ങളിൽനിന്ന് രോഗികൾ എത്തുന്നതിനാൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആർസിസിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കിയ ക്യാൻസർ ചികിത്സാ സൗകര്യം രോഗികൾ തുടർന്നും പ്രയോജനപ്പെടുത്തണം. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് വെർച്വൽ ഒപി സംവിധാനം ഉപയോഗിക്കാം. മൊബൈലിൽ സമയം ലഭിച്ചവർക്ക് അവരവരുടെ ഡോക്ടർമാരുമായി ഫോണിൽ സംസാരിക്കാം. നേരിൽ വരാൻ കഴിയാത്തവർക്ക് ഫയർഫോഴ്സിന്റെ സഹായത്തോടെ മരുന്നുകൾ വീട്ടിലെത്തിക്കും. തമിഴ്നാട്ടിലെ രോഗികൾ കന്യാകുമാരി ആശാരിപ്പളളം ഗവ. മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തണം. സാമൂഹ്യ അകലവും മാസ്‌ക്കും ഉറപ്പാക്കാനും മറ്റു നിയന്ത്രണങ്ങൾ പാലിക്കാനും സഹകരിക്കണമെന്ന് ആർസിസി ഡയറക്ടർ ഡോ. രേഖാ നായർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..