23 December Monday

കയർ തൊഴിലാളികൾ പ്രതിഷേധിച്ചു

സ്വന്തം ലേഖകന്‍Updated: Tuesday Jul 30, 2024

ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ 
ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ആറ്റിങ്ങൽ കയർ പ്രോജക്ട് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. 
യൂണിയൻ പ്രസിഡന്റ് ആർ സുഭാഷ് അധ്യക്ഷനായി. സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, മംഗലപുരം ഏരിയ സെക്രട്ടറി വേങ്ങോട് മധു, 
ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ്‌ എം മുരളി, ബി ചന്ദ്രികാമ്മ, കഠിനംകുളം സാബു, എം എം ഇബ്രാഹിം, ആർ അജിത്ത്, പി മണികണ്ഠൻ, ജി വ്യാസൻ,ഡി ജയകുമാർ ബി എൻ സൈജുരാജ്, സി സുര,കെ അനിരുദ്ധൻ, ആർ അംബിക എന്നിവർ സംസാരിച്ചു. 
സെക്രട്ടറി എൻ സായികുമാർ സ്വാഗതം പറഞ്ഞു. കൂലി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അനുവദിക്കുക, തൊഴിലാളികളിൽനിന്ന് ഈടാക്കിയ തൃഫ്റ്റ് തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top