22 December Sunday

ശ്രീമോഹനം നാളെ നിശാഗന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
തിരുവനന്തപുരം
ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്‍ പുരസ്കാരം ശനിയാഴ്‌ച സമര്‍പ്പിക്കും. വൈകിട്ട് 5.30ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങില്‍ നടൻ മോഹൻലാലിന് മുഖ്യമന്ത്രി പിണറായി വിജയൻ  സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. "ശ്രീമോഹനം’ എന്ന പരിപാടിയിൽ  മന്ത്രി സജി ചെറിയാൻ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷനാകും. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കല്ലിയൂർ ശശിക്കും ഗാനാലാപന മത്സരത്തിലെ വിജയികൾക്കും മോഹൻലാൽ ഉപഹാരങ്ങൾ നൽകും. പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രമുഖ ഗായകർ അണിനിരക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും നടക്കും. പ്രവേശനം പാസ്‌ മുഖേനയെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ്‌ ജി  ജയശേഖരൻനായർ, ജനറൽ സെക്രട്ടറി സി ശിവൻകുട്ടി, കല്ലിയൂർ ശശി, ദിനേഷ്‌ പണിക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top