തിരുവനന്തതപുരം
മേലാറന്നൂരിൽ റെയിൽവേ മാലിന്യം തള്ളുന്നതിനെതിരെയുള്ള പരാതിയിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. മെട്രോ ഗാർഡൻ റസിഡന്റ്‌സ് അസോസിയേഷനാണ് കോർപറേഷൻതല അദാലത്തിൽ പരാതിയുമായി എത്തിയത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിക്ക് സമീപം മേലാറന്നൂർ പാറച്ചിറ ജങ്‌ഷനിൽ റെയിൽവേയുടെ ഭാഗമായുള്ള 50 സെന്റ് സ്ഥലത്താണ് മാലിന്യം തള്ളുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുൾപ്പെടെയുള്ള മാലിന്യം ഇവിടെയെത്തിച്ച് മുകളിൽ മണ്ണിട്ട് നികത്തുകയാണ് ചെയ്യുന്നത്. മഴയിൽ ഇത് ഒലിച്ച് തൊട്ടടുത്തുള്ള വീടുകളിലേക്കും കിണറുകളിലേക്കും എത്തും. നടപടിയെടുക്കുമെന്ന മന്ത്രിയുടെ ഉറപ്പ് വലിയ ആശ്വാസമാണെന്ന് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിജയകൃഷ്‌ണപിള്ള പറഞ്ഞു.
ആശുപത്രി നിർമാണത്തിനാണ് ജയിൽ വകുപ്പിൽ നിന്നും റെയിൽവേ ഈ സ്ഥലം സ്വന്തമാക്കിയത്. പിന്നീട് നടപടിയൊന്നും സ്വീകരിക്കാതെ ഇവിടം കാടുപിടിച്ച് കിടക്കുകയായിരുന്നു. ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേ കരാർ പ്രകാരമുള്ള ശുചീകരണജോലിക്കിടെ ജോയി മരണപ്പെട്ടതോടെയാണ് കാട് നീക്കി മാലിന്യം ഇടാൻ തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..