തിരുവനന്തപുരം
കേരള ഹാർട്ട് ഫൗണ്ടേഷനും ട്രിവാൻഡ്രം കാർഡിയോളജി അക്കാദമിക സൊസൈറ്റിയും മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗവുമായി ചേർന്ന് ഹൃദയദിനാഘോഷവും മെഡിക്കൽ ക്യാമ്പും നടത്തി.മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. ഹൃദ്രോഗ ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസിത രാജ്യങ്ങൾക്ക് സമാനമായ നേട്ടം കൈവരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചെലവേറിയ ചികിത്സ സാധാരണക്കാർക്ക് പ്രാപ്യമാണെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രി വീണാ ജോർജ് ഹൃദയദിന സന്ദേശം നൽകി. കൗൺസിലർ ഡി ആർ അനിൽ അധ്യക്ഷനായി. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി കെ ശിവപ്രസാദ്, ലിനറ്റ് ജെ മോറിസ്, ബി എസ് സുനിൽകുമാർ, സിബു മാത്യു, ബിനോയ് മാത്യു, മാത്യു ഐപ്പ് തുടങ്ങിയവർ സംസാരിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..