22 November Friday

ബജറ്റ് ടൂറിസം സെല്ലിന് 
ജില്ലാഓഫീസ്‌ ഒന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024
തിരുവനന്തപുരം
കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക്  ജില്ലയിൽ ആസ്ഥാനം ഒരുങ്ങുന്നു. സിറ്റി ഡിപ്പോയുടെ നോർത്ത് സ്റ്റാൻഡിലാണ്‌ ആധുനിക സൗകര്യങ്ങളോടെ ബജറ്റ് ടൂറിസം സെൽ ഓഫീസ് കേരളപ്പിറവിദിനം മുതൽ പ്രവർത്തിക്കുക. നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് നിർമാണം. ഓഫീസിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ ബാങ്ക് ഓഫ് ബറോഡ നൽകും. രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ഓഫീസ്‌ പ്രവർത്തിക്കും. വിവിധ യൂണിറ്റുകളിൽനിന്ന് ബജറ്റ് ടൂറിസം സംഘടിപ്പിക്കുന്ന യാത്രകളും തലസ്ഥാന ജില്ലയുടെ മുഖ്യ ആകർഷണമായ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് യാത്രയും പൊതുജനങ്ങൾക്ക് ഇവിടെ ബുക്ക് ചെയ്യാം. ഓഫീസിന്റെ പ്രവർത്തനോദ്‌ഘാടനം വെള്ളി രാവിലെ 9.30 ന്‌ കെഎസ്ആർടിസി സിഎംഡി പി എസ് പ്രമോജ്ശങ്കർ നിർവഹിക്കും.
വെഞ്ഞാറമൂട്, നെയ്യാറ്റിൻകര, സിറ്റി, കിളിമാനൂർ, പാറശാല, കാട്ടാക്കട, നെടുമങ്ങാട്, വെള്ളനാട്, വെള്ളറട എന്നീ ഡിപ്പോകളിൽ നിന്നാണ്‌ പ്രധാനമായും വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്‌. സിറ്റിയിലെ രണ്ട്‌ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കറുകൾ  ദിവസവും പകൽ മൂന്നുമുതൽ രാത്രി 10 വരെയാണ്‌ സർവീസ്‌. ഒരു മണിക്കൂർ ഇടവിട്ട് ട്രിപ്പുകളുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top