30 October Wednesday

നെല്ല്‌ ഉൽപ്പാദനത്തിൽ 
കുതിപ്പ്‌

സ്വന്തംലേഖകൻUpdated: Wednesday Oct 30, 2024
തിരുവനന്തപുരം 
ജില്ലയിൽ നെല്ല്‌ ഉൽപ്പാദനം വർധിച്ചതായി റിപ്പോർട്ട്‌. ഏകദേശം രണ്ടായിരം ടണ്ണിന്റെ വർധനയാണ്‌ ഉണ്ടായത്‌. കഴിഞ്ഞ ആറുവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന ഉൽപ്പാദനമാണിത്‌. സാമ്പത്തിക സ്ഥിതിവിവര കണക്ക്‌ വകുപ്പ്‌ തയ്യാറാക്കിയ ജില്ലാ ഹാൻഡ്‌ ബുക്കിലാണ്‌ ഇക്കാര്യം പറയുന്നത്‌. 2022–-23 ൽ മൊത്തം നെല്ല്‌ ഉൽപ്പാദനം 6530.81 ടണ്ണാണ്‌. കൃഷിയിടത്തിൽ മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏഴ്‌ ശതമാനത്തിന്റെ കുറവുണ്ടായി. ഉൽപ്പാദനത്തിൽ 47 ശതമാനത്തിന്റെയും ഉൽപ്പാദന ക്ഷമതയിൽ 57 ശതമാനത്തിന്റെയും വർധനയുണ്ടായി. തേങ്ങയുടെ ഉൽപ്പാദനത്തിൽ വലിയ കുറവുണ്ട്‌. 
 അതേസമയം ജനസംഖ്യയുടെ അമ്പത്‌ ശതമാനം പേരും കാർഷികരംഗവും അനുബന്ധമേഖലയുമായി ബന്ധപ്പെട്ടാണ്‌ ജീവിക്കുന്നത്‌. നെല്ലിന്‌ പുറമേ, മരച്ചീനി, റബർ, പച്ചക്കറി, കുരുമുളക്‌ എന്നിവയാണ്‌ പ്രധാനകൃഷികൾ. ജില്ലാപഞ്ചായത്ത്‌, പഞ്ചായത്തുകൾ എന്നിവ നടത്തിയ വിവിധ പദ്ധതികളാണ്‌ നെല്ല്‌ ഉൽപ്പാദനം ഗണ്യമായി ഉയർത്തിയത്‌.  വില തകർച്ച നേരിടുന്ന റബറിന്റെ ഉൽപ്പാദനത്തിൽനിന്ന്‌ കർഷകർ പിന്തിരിഞ്ഞേക്കുമെന്ന സൂചനയുമുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top