18 December Wednesday

ജലബജറ്റ് ഒരുക്കാൻ 
തദ്ദേശസ്ഥാപനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024
തിരുവനന്തപുരം
നവകേരളം കർമപദ്ധതി 2-ന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളിൽ ജലബജറ്റ് തയ്യാറാക്കുന്നു. രണ്ട് മാസത്തിനുള്ളിൽ ജലബജറ്റ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഹരിതകേരളം മിഷൻ. 
ഒരു പ്രദേശത്തെ ജലലഭ്യത, ജല ആവശ്യം എന്നിവ കണക്കിലെടുത്താണ് വിവിധ കാലഘട്ടങ്ങളിലെ ജലമിച്ചം, ജലകമ്മി എന്നിവ കണക്കാക്കുന്നത്. സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ്‌ മാനേജ്‌മെന്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ഹരിത കേരളം മിഷൻ ജലബജറ്റ് തയ്യാറാക്കുന്നത്. കിളിമാനൂർ ബ്ലോക്കും അതിനു കീഴിലുള്ള എട്ട് പഞ്ചായത്തുമാണ് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയത്. 
ജില്ലയിലെ 11 ബ്ലോക്കിൽ ക്രിട്ടിക്കൽ, സെമിക്രിട്ടിക്കൽ വിഭാഗത്തിന്റെ എണ്ണം ആറായി ഉയർന്ന സാഹചര്യത്തിലാണ് എല്ലാ ബ്ലോക്കുകളുടെയും ജലബജറ്റ് തയ്യാറാക്കുന്നത്. നെടുമങ്ങാട്, പാറശാല, അതിയന്നൂർ, പോത്തൻകോട്, ചിറയിൻകീഴ് എന്നീ ബ്ലോക്കുകൾക്ക് പിന്നാലെ വർക്കല ബ്ലോക്കാണ് ഇപ്പോൾ സെമിക്രിട്ടിക്കൽ വിഭാഗത്തിലേക്ക് മാറിയിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top