23 December Monday

നെവിൻ ഡാൽവിന്‌ 
വിട നൽകി നാട്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 31, 2024

നെവിൻ ഡാൽവിന്റെ മൃതദേഹത്തിൽ മന്ത്രി ജി ആർ അനിൽ 
അന്തിമോപചാരം അർപ്പിക്കുന്നു

വിളപ്പിൽ 
ഡൽഹിയിലെ ഐഎഎസ് പരിശീലനകേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ച നെവിൻ ഡാൽവിന്‌ കണ്ണീരിൽ  കുതിർന്ന യാത്രാമൊഴി. മൃതദേഹം ചൊവ്വ രാവിലെ എട്ടിന്‌ വിളവൂർക്കൽ തച്ചോട്ടുകാവ്‌ പിടാരം ഡേൽ വില്ലയിൽ എത്തിച്ചു. 
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രി ജി ആർ അനിൽ, ഐ ബി സതീഷ് എംഎൽഎ, രമേശ് ചെന്നിത്തല, സിപിഐ എം വിളപ്പിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കലക്ടർ അനുകുമാരി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർടി  നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. സംസ്‌കാരം വീട്ടുവളപ്പിൽ രാവിലെ 10.30ന് നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top