05 November Tuesday
സ്വദേശി ഫെസ്റ്റിവൽ

നാടൻവിഭവങ്ങൾക്ക്‌ 
പ്രിയമേറുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

​ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ് വൈഎംസിഎ ഹാളിൽ നടത്തുന്ന സ്വദേശി ഉൽപ്പന്ന പ്രദർശനത്തിൽ നിന്ന്

തിരുവനന്തപുരം
നാടൻരുചികളും നാട്ടറിവും പരിചയപ്പെടുത്തി "സ്വദേശി ഫെസ്റ്റിവൽ'. ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്‌മെന്റും കേരള ഗാന്ധി സ്‌മാരക നിധിയും ചേർന്ന്‌ വൈഎംസിഎ ഹാളിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ  മുന്നൂറോളം വിഭവം പ്രദർശനത്തിനുണ്ട്‌. വിഭവങ്ങൾക്കൊപ്പം അവയുടെ ഗുണങ്ങളും പരിചയപ്പെടുത്തുകയാണ്‌ ഫെസ്റ്റിന്റെ ലക്ഷ്യം. നാടൻവിഭവങ്ങൾക്ക്‌ ആവശ്യക്കാർ ഏറെയുണ്ടെന്ന്‌ ഭാരവാഹികൾ പറയുന്നു.  
വയറുസംബന്ധമായ പ്രശ്നങ്ങൾക്ക്‌ പരിഹാരമാകുന്ന ജാതിക്കാ ടോൺ, കൊളസ്ട്രോൾ നിവാരണി, ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കാനുള്ള നാടൻവിഭവങ്ങൾ ഫെസ്റ്റിവലിൽ ലഭിക്കും. 
ഇവ കൂടാതെ ചെറുധാന്യങ്ങൾ, പൂങ്കാർ, കറുത്ത കവുനി, കാട്ടുയാനം തുടങ്ങി ഔഷധഗുണമുള്ള പരമ്പരാഗത നെൽവിത്തുകൾ, മാതള സ്‌ക്വാഷ്, ഞാവൽപ്പഴ സ്ക്വാഷ് തുടങ്ങി ഏഴോളം സ്‌ക്വാഷുകൾ, ചക്ക വിഭവങ്ങൾ,  ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക്‌ പുറമെ നാച്ചുറൽ കുളിസോപ്പ്, നാച്ചുറൽ ക്ലീനിങ്‌ ലോഷൻ, വാഷിങ്‌ സോപ്പ് തുടങ്ങിയവയുമുണ്ട്‌.  
പ്രദർശനത്തിന്‌ പുറമെ സോപ്പ്, കേക്ക്, അച്ചാർ, കുട, മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങിയ സ്വദേശി വിഭവങ്ങളുടെ നിർമാണവും പ്രകൃതി കൃഷിയും മില്ലറ്റ് കൃഷിയും പരിശീലിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.  ആഗസ്ത്‌ നാലിന്‌ ഫെസ്റ്റ്‌ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top