22 December Sunday

ഇലയിട്ട് വിളമ്പി ഒന്നിച്ചോണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

സെന്റ് മേരീസ് സ്കൂളിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന മെഗാ ഓണ സദ്യ

തിരുവനന്തപുരം 
അവിയലും തോരനും കാളനും പുളിശ്ശേരിയും പച്ചടി കിച്ചടി പായസവും ചേർന്ന ഒന്നാന്തരം സദ്യ. നാല് പന്തി നിറഞ്ഞ് കുട്ടിക്കൂട്ടം ഇരുന്നപ്പോൾ ഒപ്പമുണ്ണാൻ‌ ജനപ്രതിനിധികളുമെത്തി. പതിനായിരത്തോളം വിദ്യാർഥികൾക്കായി പട്ടം സെന്റ് മേരീസ് സ്‌കൂളിലൊരുക്കിയ ‘ഒന്നിച്ചോണം’ സദ്യയിൽ മുന്നൂറോളം അധ്യാപകരും ജീവനക്കാരും ചേർന്നു. നാല് ഓ‍ഡിറ്റോറിയത്തിൽ ഒരുമിച്ചായിരുന്നു സദ്യ വിളമ്പിയത്. വമ്പൻ സദ്യക്കായി ദിവസങ്ങൾ നീണ്ട മുന്നൊരുക്കങ്ങളാണ് നടന്നത്. വിദ്യാർഥികളും അധ്യാപകരും ഓണസദ്യക്കുള്ള സാധനങ്ങൾ സ്കൂളിലെത്തിച്ചു. വിശിഷ്ടാതിഥികളായി എംഎൽഎമാരായ വി കെ പ്രശാന്ത്, ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്, പി കെ രാജു, ഡി ആർ അനിൽ, ജോൺസൺ ജോസഫ്, അംശു വാമദേവൻ, റവ. ഡോ. വർക്കി ആറ്റുപുറത്ത്, ഫാ. തോമസ് കൈയാലയ്ക്കൽ, മുരളീ ദാസ്, സജീന തുടങ്ങിയവരും സദ്യക്കെത്തി. അർഹരായ കുട്ടികൾക്ക് പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന ആയിരത്തോളം ഓണക്കിറ്റുകളും വിതരണം ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top