28 December Saturday
പ്രകൃതി വിരുദ്ധ പീഡനം:

മദ്രസ അധ്യാപകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020
വടക്കാഞ്ചേരി 
പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, ഒളിവിൽ പോയ മദ്രസ അധ്യാപകനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലും  വിദേശത്തും മദ്രസകളിൽ മതപഠന അധ്യാപകനായ  കൊപ്പം മുളയംകാവ് പൂഴിക്കുന്നത്ത് സെയ്താലി (49) യാണ് അറസ്റ്റിലായത്. ഇരയായ ആൺകുട്ടി , ഇയാൾക്കെതിരെ കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനോട് വിവരം പറഞ്ഞതിനെത്തുടർന്ന്    ചൈൽഡ് ലൈൻ പ്രവർത്തകർ മുഖേന വടക്കാഞ്ചേരി പൊലീസിൽ നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.  പോക്സോ കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top