28 December Saturday

പോക്‌സോ കേസിൽ 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

വാടാനപ്പള്ളി

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുട്ടിയുടെ ബന്ധു ഉൾപ്പെടെ രണ്ടു പേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 
തളിക്കുളം തമ്പാൻകടവ് കുട്ടൻപാറൻ സുബ്രഹ്മണ്യൻ (60), തളിക്കുളം ഒന്നാം കല്ല് ഇത്തിക്കാട്ട് ഉണ്ണിമോൻ (49) എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട അധ്യാപകർ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതികൾ മറ്റ് കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്‌. 
വാടാനപ്പള്ളി എസ്എച്ച്ഒ കെ ആർ ബിജു, എഎസ്ഐമാരായ ഷാബു, അരുൺകുമാർ, സീനിയർ സിപിഒമാരായ രാജേഷ്, ഷോണി, സിപിഒ സുനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top