24 November Sunday
കോർപറേഷൻ കൗൺസിൽ

പാർക്കിങ്ങിന്‌ രൂപരേഖ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

തൃശൂർ 

കോർപറേഷനിൽ വാഹന പാർക്കിങ് നയം തയ്യാറാവുന്നു. കോർപറേഷൻ രൂപീകൃതമായി 20 വർഷം പൂർത്തിയാവുന്ന ഘട്ടത്തിലാണ്‌ കൗൺസിൽ  നയം തയ്യാറാക്കുന്നത്‌. കരട്‌  സമ്പൂർണമാക്കാൻ 15 ദിവസത്തെ പഠനം നടത്തി രേഖ സമ്മർപ്പിക്കാൻ ടൗൺ പ്ലാനിങ് കമ്മിറ്റിയെ കൗൺസിൽ ചുമതലപ്പെടുത്തി. ഫ്‌ളാറ്റ്‌ നിർമിക്കാനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ പാർക്കിങ് സ്ഥലമായി കാണിച്ച്‌ നിർമാണാനുമതി വാങ്ങി സ്ഥലം മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്‌ 
 കണ്ടെത്തി വീണ്ടെടുക്കാൻ   കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കാനാണ്‌ സെക്രട്ടറിയെ  ചുമതലപ്പെടുത്തിയത്‌.  
നഗരത്തിനകത്തും  നഗരപരിധിക്ക്‌ പുറത്തും  പാർക്കിങ്ങിനായി സ്ഥലം കണ്ടെത്തേണ്ടിവരും. 2012ലെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പുഴയ്‌ക്കൽ, ഒല്ലൂക്കര, ഒല്ലൂർ എന്നിവിടങ്ങളിലെ നിർദിഷ്‌ട  ബസ്‌ സ്റ്റാൻഡും അതിനോടനുബന്ധിച്ച   സ്ഥലവും  പാർക്കിങ്ങിനായി കണ്ടെത്തേണ്ടിവരുമെന്ന്‌ അധ്യക്ഷനായിരുന്ന ഡെപ്യൂട്ടി മേയർ പി റാഫി  ജോസ്‌ പറഞ്ഞു. പടിഞ്ഞാറേക്കോട്ട–-അരണാട്ടുകര റോഡിലെ  ലോറി ഉൾപ്പെടെയുള്ള  അനധികൃത വാഹന പാർക്കിങ്ഒഴിവാക്കാനും  കോർപറേഷൻ ഓഫീസുകളിലേക്കെത്തുന്ന ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്  ഓഫീസിന്റെ പിൻവശത്തേക്ക്‌ മാറ്റാനും കൗൺസിൽ തീരുമാനിച്ചു. 
പ്രതിപക്ഷ നേതാവ്‌ അഡ്വ. എം കെ മുകുന്ദൻ,  സ്റ്റാൻഡിങ്  കമ്മിറ്റി അധ്യക്ഷരായ  എം എൽ റോസി, ഷീബ ബാബു, ഡിപിസി അംഗം വർഗീസ്‌ കണ്ടംകുളത്തി, അജിത വിജയൻ, അനൂപ്‌ ഡേവിസ്‌ കാട, അഡ്വ. എ എസ്‌ രാമദാസൻ, അനൂപ്‌ കരിപ്പാൽ, എം എസ്‌ സമ്പൂർണ, ജോൺ ഡാനിയേൽ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top