28 December Saturday

കർഷകസംഘം മെമ്പർഷിപ്‌ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

തൃശൂർ

കർഷകസംഘത്തിന്റെ മെമ്പർഷിപ്‌ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. ഒല്ലൂർ ഏരിയയിലെ മരോട്ടിച്ചാലിൽ കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്‌ മെമ്പർഷിപ്‌ വിതരണോദ്‌ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ്‌ ജോസ്‌ തെക്കേത്തല അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ വി സജു സ്വാഗതവും പി എസ്‌ ബാബു നന്ദിയും പറഞ്ഞു. മണലൂർ ഏരിയയിലെ താണവീഥിയിൽ ജില്ലാ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ, പുഴയ്‌ക്കൽ മുളങ്കുന്നത്തുകാവിൽ ജില്ലാ ട്രഷറർ എ എസ്‌ കുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ആർ വർഗീസ് ചേർപ്പ്‌, എം എം അവറാച്ചൻ ചുവന്നമണ്ണ്‌, കെ എച്ച്‌ കയ്യമ്മു വടക്കേക്കാട്‌ എന്നിവിടങ്ങളിൽ ഉദ്‌ഘാടനം നിർവഹിച്ചു.
ജില്ലാ എക്‌സിക്യൂട്ടീവ്‌ മെമ്പർമാരായ അമ്പാടി വേണു മേത്തലയിലും ടി എ രാമകൃഷ്ണൻ മറ്റത്തൂരിലും, സെബി ജോസഫ്‌ അഷ്ടമിച്ചിറയിലും കെ രവീന്ദ്രൻ അയ്യന്തോളിലും ടി ജി ശങ്കരനാരായണൻ കാട്ടൂരും ടി കെ സുലേഖ പാർളിക്കാടും എം എൻ സത്യൻ കാട്ടകാമ്പാലിലും പി എ ബാബു ഇളനാടും ഗീത ഗോപി ഒളരിയിലും ടി എ ജോണി ചാലക്കുടിയിലും മെമ്പർഷിപ്‌ വിതരണോദ്‌ഘാടനം നിർവഹിച്ചു.
മാള
കർഷകസംഘം മാള ഏരിയ മെമ്പർഷിപ്‌ ക്യാമ്പയിൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സെബി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. പി എസ്‌ സുരേന്ദ്രൻ അധ്യക്ഷനായി. കെ സി രഘുനാഥ്‌ സ്വാഗതവും ഏരിയ സെക്രട്ടറി കെ അരവിന്ദൻ നന്ദിയും പറഞ്ഞു.
ആളൂർ നോർത്ത്‌ മേഖലാ മെമ്പർഷിപ്‌ വിതരണം മേഖലാ പ്രസിഡന്റ്‌ എ ആർ ഡേവിസ്‌ ഉദ്‌ഘാടനം ചെയ്‌തു. പി ഡി ഉണ്ണികൃഷ്ണൻ, ഇ കെ ബാബു, ബിനീത വിൻസന്റ്‌ എന്നിവർ സംസാരിച്ചു.
വെള്ളാങ്കല്ലൂരിൽ ഷാജി നക്കര സിന്ദു അരവിന്ദാക്ഷന്‌ മെമ്പർഷിപ്‌ നൽകി ഉദ്‌ഘാടനം ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top