ചേർപ്പ്
കരുവന്നൂർ പുഴയ്ക്ക് കുറുകെയുള്ള എട്ടുമുന ഇല്ലിക്കൽ റെഗുലേറ്റർ പ്രദേശം മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. റെഗുലേറ്ററിന് മുന്നിൽ വൻതോതിൽ പാഴ് വസ്തുക്കൾ വന്നടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ പുഴയോരത്തെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു.
പുഴയിൽ വെള്ളം ഉയരുന്നതിന് മുമ്പേ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്താൻ ഇറിഗേഷൻ ഉദ്യോഗസ്ഥർ ഇടപെടാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു.
മന്ത്രിയുടെ നിർദേശപ്രകാരം ഫയർഫോഴ്സിന്റെ സഹായത്തോടെ പാഴ് വസ്തുക്കൾ നീക്കാനാരംഭിച്ചു. റെഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്താന്‍ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നതോടെ കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..