22 December Sunday

കമാന്‍ഡോ മുഖം തകർന്നു: 
നീരൊഴുക്ക് ശക്തമായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
ചേർപ്പ് 
ചിറയ്ക്കൽ ഹെർബെർട്ട് കനാലിന് കുറുകെ കമാന്‍ഡോ മുഖം എന്നറിയപ്പെടുന്ന സ്ഥലത്തെ സ്ലൂയിസ് തകർന്നു. ഇതോടെ കരുവന്നൂർ പുഴയിൽ നിന്ന് ഹെർബർട്ട് കനാലിലേയ്ക്കുള്ള നീരൊഴുക്കിന് ശക്തിയേറി. ചാഴൂർ, ചേർപ്പ്, പാറളം പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ കൃഷിയിറക്കുന്ന സമയത്ത് കരുവന്നൂർപ്പുഴയിൽ നിന്നുള്ള വെള്ളം ക്രമീകരിക്കുന്നതിനുവേണ്ടി പലക വച്ച് നിർമിച്ചതാണ് സ്ലൂയിസ്. ഇതിന്റെ ഒരു ഭാഗത്തെ പലകകളാണ് തകർന്നത്. സ്ലൂയിസിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് പാലവും തകർന്നിട്ടുണ്ട്. 
പ്രദേശത്തെ ഒരു വിഭാഗം ആളുകൾ സ്ലൂയിസ് തുറക്കണമെന്നും മറ്റൊരു വിഭാഗം തുറക്കരുതെന്നും തർക്കം ഉണ്ടായതിനെത്തുടർന്ന് ചേർപ്പ് പൊലീസ് സ്ഥലത്തെത്തി ചർച്ചകൾ നടത്തുന്നതിനിടെയാണ് പലകകൾ തകർന്നത്. ഇതോടെ ഹെർബർട്ട് കനാലിന്റെ വടക്കൻ മേഖലയിൽ ചേർപ്പ്, ചാഴൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയേറി. ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top