21 December Saturday

ഗുരുവായൂര്‍ 
ക്ഷേത്രത്തില്‍
പ്രതീകാത്മകമായി ആനയെ നടയിരുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
ഗുരുവായൂർ
ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ഗുരുവായൂർ തുളസില ഡിവൈൻ ഫ്‌ളാറ്റിൽ താമസിക്കുന്ന രമ പി മേനോനാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്ത് ലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ വിനായകനെയാണ് ചടങ്ങിന് നിയോഗിച്ചത്. രാവിലെ ശീവേലിക്കു ശേഷം കൊടിമരച്ചുവട്ടിലായിരുന്നു ചടങ്ങ്. മേൽശാന്തി പി എസ്  മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ എസ് മായാദേവി, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ  എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top