23 November Saturday
വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം കത്തിക്കാൻ ശ്രമിച്ച സംഭവം

സീനിയർ ക്ലർക്ക്‌ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

അനുപ്‌

തൃശൂർ
വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച്‌ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ  അറസ്റ്റിലായ കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കിനെ കോടതി റിമാൻഡ്‌ ചെയ്‌തു. വെങ്ങിണിശേരി പാറളം കളപ്പുരയ്‌ക്കൽ അനുപ്‌(36) നെയാണ്‌ റിമാൻഡ്‌ ചെയ്‌തത്‌. 20ന്‌ വൈകിട്ട്‌ ഏഴിനായിരുന്നു സംഭവം. വില്ലടം കുറ്റ്യാലിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിലേയും ഓഫീസിലേയും മേശകളും മരുന്നും ഭാഗികമായി കത്തിനശിച്ചിരുന്നു. കുടുംബാരോഗ്യ കേന്ദ്രം അജ്ഞാതൻ കത്തിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പൊലീസിനെ ഇയാൾ ധരിപ്പിച്ചിരുന്നത്‌. എന്നാൽ അന്വേഷണത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫയലുകൾ നശിപ്പിക്കാനായി ഇയാൾ തന്നെ തീയിട്ടതാണെന്ന്‌ സ്ഥരികരിച്ചു. ഓഡിറ്റിങ്ങിന്‌ ഹാജരാക്കേണ്ടിയിരുന്ന ഫയലുകളാണ്‌ ഇയാൾ കത്തിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top