22 December Sunday
പായമ്മല്‍ ശത്രുഘ്നക്ഷേത്രം

വഴിപാട് വരുമാനം 
ദുരിതാശ്വാസത്തിന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
അരിപ്പാലം 
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നാലമ്പല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തെ വരുമാനം നല്‍കുമെന്ന് പായമ്മല്‍ ശത്രുഘ്നക്ഷേത്രം  ഭാരവാഹികൾ പറഞ്ഞു. ചൊവ്വാഴ്ച  ലഭിച്ച 3,04,480 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. ജില്ലാ ഭരണകേന്ദ്രവുമായി ബന്ധപ്പെട്ട് പണമായോ, സാധനങ്ങളായോ നൽകാൻ നടപടി സ്വീകരിക്കും. ക്ഷേത്രം തന്ത്രിയും ദേവസ്വം ചെയര്‍മാനുമായ നെടുമ്പുള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി രമേഷ് എലിഞ്ഞിക്കോട്ടില്‍, അംഗങ്ങളായ പ്രദീപ് നമ്പൂതിരിപ്പാട്, പത്മനാഭന്‍ നമ്പൂതിരിപ്പാട്, ബാബു എലിഞ്ഞിക്കോട്ടില്‍, ട്രഷറര്‍ മനോജ് തുമ്പരത്തി, ക്ഷേത്ര സേവാ സമിതി സെക്രട്ടറി സതീഷ് ചാര്‍ത്താംകുടത്ത്, ട്രഷറര്‍ പ്രഭാകരന്‍ കോപ്പുള്ളി  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top