09 September Monday

ദുരിതത്തിലും ക്യാമ്പുകൾ ആഹ്ലാദത്തിൽ

സ്വന്തം ലേഖകൻUpdated: Thursday Aug 1, 2024

ദേവമാതാ സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലെ രണ്ട്‌ വയസ്സുകാരൻ വൈഷ്‌ണവിനെ മന്ത്രി ആർ ബിന്ദു താലോലിക്കുന്നു

തൃശൂർ
കുട്ടികൾ ഒത്തുകൂടി ദുരിതാശ്വാസ ക്യാമ്പുകൾ കളിക്കളമായി മാറി. കഥ പറഞ്ഞും പാട്ടു പാടിയും പുസ്‌തകം വായിച്ചും അവർ തുള്ളിച്ചാടി നടന്നു. വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുതിർന്നവരുടെ ആശങ്കകൾ കുട്ടികളുടെ ആഹ്ലാദത്തിൽ  പമ്പകടന്നു. ചെമ്പൂക്കാവ്‌ കുണ്ടുവാറ പ്രദേശത്തെ 50ലധികം വീടുകളിലാണ്‌ കഴിഞ്ഞ ദിവസം വെള്ളം കയറിയത്‌. ഇവരെ ചെമ്പൂക്കാവ് ഹോളിഫാമിലി കോൺവെന്റ്‌ സ്‌കൂളിലെത്തിച്ചു. 400ലധികം പേർ ദുരിതാശ്വാസ ക്യാമ്പിലുണ്ട്‌. ഉദയകൃഷ്‌ണനും ഉത്തരയും  വൈഗയും വൈഷ്‌ണവും ദൃശ്യയും യദീപും അടക്കമുള്ള 40ലധികം കുട്ടികൾ ക്യാമ്പിലുണ്ട്‌. സ്‌കൂളിലെ കന്യാസ്‌ത്രീകൾ നൽകിയ പാഠപുസ്‌തകങ്ങൾ പഠിച്ചും മറ്റ്‌ സമയങ്ങളിൽ കളികളിലും ഏർപ്പെട്ട്‌ പ്രകൃതി ദുരിതത്തിന്റെ വേദനകൾ കുട്ടികളും മുതിർന്നവരും മറന്നു.  ഭക്ഷണവും മെഡിക്കൽ സംഘത്തിന്റെ പരിശോധനയും മരുന്നും വസ്‌ത്രങ്ങളും ഓരോ ക്യാമ്പിലും ആവശ്യത്തിലേറെയുണ്ട്‌. 
ചെമ്പൂക്കാവ്‌ കുണ്ടുവാറ സ്‌ട്രീറ്റ്‌ നമ്പർ 17ൽ താമസിക്കുന്ന മാളിയേക്കൽ വീട്ടിൽ അന്നംകുട്ടി(87) മകനൊന്നിച്ച്‌ ക്യാമ്പിലുണ്ട്‌. ഭക്ഷണവും മരുന്നും പായയും ത ലയണയും പുതപ്പും മറ്റും ലഭിച്ചതായി അന്നംകുട്ടി പറഞ്ഞു. ഡോക്‌ടർമാർ പരിശോധിക്കുകയും ചെയ്‌തു. രാവിലെ ഇഡ്‌ലിയും ചായയും പകൽ 11ന്‌ ചായയും പഴവും ഉച്ചക്ക്‌ ഊണും നാല്‌മണിക്ക്‌ ചായയും പലഹാരവും രാത്രി ചപ്പാത്തിയുമാണ്‌ നൽകുന്നത്‌. സന്നദ്ധ സംഘടനകൾ വസ്‌ത്രങ്ങളടക്കമുള്ള അവശ്യ വസ്‌തുക്കളും ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ട്‌. മന്ത്രി ആർ ബിന്ദു, മേയർ എം കെ വർഗീസ്‌, ഡെപ്യൂട്ടി മേയർ എം എൽ റോസി, പി ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ ക്യാമ്പുകൾ സന്ദർശിച്ചു. കോർപറേഷൻ പരിധിയിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഓരോ ക്യാമ്പിലും രണ്ട്‌ ക്ലർക്കും ഒരു ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറും 24 മണിക്കൂറും ഡ്യൂട്ടി യിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top