23 December Monday

ജപ്‌തി തടയൽ നിയമവും ചിട്ടി കമ്പനികളും: ശിൽപ്പശാല നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
തൃശൂർ
 ജപ്‌തി തടയൽ നിയമവും ചിട്ടി കമ്പനികളും എന്ന വിഷയത്തിൽ തിങ്കളാഴ്‌ച  ഓൾ കേരള ചിട്ടി ഫോർമെൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാഹിത്യ അക്കാദമി ഹാളിൽ പകൽ 2ന്‌ നടക്കുന്ന ശിൽപ്പശാല ചിട്ടി ഫോർമെൻസ്‌ അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡേവീസ്‌ കണ്ണനായ്‌ക്കൽ ഉദ്‌ഘാടനം ചെയ്യും. അഡ്വ. രജിത്ത്‌ ഡേവീസ്‌ ആറ്റത്തറ വിഷയാവതരണം നടത്തും. 
അക്കൗണ്ടിങ്‌ സംവിധാനത്തിലെ പുതിയ മാറ്റങ്ങളെ സംബന്ധിച്ച്‌  ചാർട്ടേർഡ്‌ അക്കൗണ്ടന്റ്‌ ജിയോ ജോബ്‌ ക്ലാസെടുക്കും. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി വി ടി ജോർജ്‌, സി എൽ ഇഗ്‌നേഷ്യസ്‌, വർഗീസ്‌ ജോസ്‌  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top