22 December Sunday
ജില്ലാ വികസന സമിതി യോഗം

കൈയേറ്റം തടഞ്ഞ്‌ 
സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
 
തൃശൂർ
ഭൂമി കൈയേറ്റം  തടഞ്ഞ്‌  സർക്കാർ ഭൂമി സംരക്ഷിക്കാൻ അതത്‌ വകുപ്പുകൾ  നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം.   ജില്ലയിലെ സർക്കാർ ഭൂമികൾ കൃത്യമായി റെക്കോഡ്‌  പരിശോധിച്ച് അതിർത്തി  ഉറപ്പാക്കണം.  കൈയേറ്റം  ശ്രദ്ധയിൽപ്പെട്ടാൽ  ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും  യോഗത്തിൽ നിർദേശം നൽകി.  
 പുന്നയൂർ ഫിഷറീസ് കോളനിയിൽ 14 പേർക്ക് പട്ടയം നൽകണമെന്നും പുന്നയൂർക്കുളം പഞ്ചായത്തിലെ സുനാമി കോളനിയിലെ വാസയോഗ്യമാക്കണമെന്നും  എൻ കെ അക്ബർ എംഎൽഎ ആവശ്യപ്പെട്ടു. ഗുരുവായൂർ അതിഥി മന്ദിരം നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. 
 പൂമല ഡാം ഉൾപ്പെടുന്ന കിള്ളന്നൂർ വില്ലേജിന്റെ സാറ്റ്‌ലൈറ്റ് ഡിജിറ്റൽ സർവേയ്ക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്ന്‌ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. എസ്എൻപുരം, എറിയാട്, എടവിലങ്ങ്  പഞ്ചായത്തുകളിൽ ഒഴിഞ്ഞുക്കിടക്കുന്ന സുനാമി വീടുകളിൽ അർഹരായവരെ ഉടനെ കണ്ടെത്തി താമസിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇ ടി ടൈസൺ  എംഎൽഎ ആവശ്യപ്പെട്ടു.  
 വരന്തരപ്പിള്ളി   മാട്ടുമലയിൽ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു. തൊട്ടിപ്പോൾ, മറ്റത്തൂർ വില്ലേജ് ഓഫീസുകളുടെ നിർമാണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. 
 ജില്ലയിൽ ഉണ്ടായ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടങ്ങൾക്ക് സഹായം ലഭ്യമാക്കുക, കൃഷി സബ്‌സിഡി അനുവദിക്കുന്നത് വേഗത്തിലാക്കുക,  ജില്ലയിലെ റോഡ്  പുനരുദ്ധാരണ പ്രവൃത്തികൾ ത്വരിതപ്പെടുത്തുക തുടങ്ങി   വിഷയങ്ങളും യോഗത്തിൽ ഉന്നയിച്ചു.  
 കലക്ടറേറ്റിൽ ചേർന്ന  യോഗത്തിൽ  എഡിഎം ടി മുരളി  അധ്യക്ഷനായി. എംഎൽഎമാർക്കു പുറമെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top