തൃശൂർ
രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയ്‌ക്ക് ശമനം. ശനിയാഴ്‌ച ജില്ലയിലെവിടെയും മഴ ശക്തി പ്രാപിച്ചിട്ടില്ല. കുന്നംകുളത്താണ് 24 മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 58 മില്ലിമീറ്റർ. കൊടുങ്ങല്ലൂർ 49 മില്ലീമീറ്ററും വടക്കാഞ്ചേരി 25 മില്ലീമീറ്ററുമാണ് പെയ്‌ത മഴ. ജൂൺ ഒന്നുമുതൽ ആഗസ്‌ത് 31 വരെ ജില്ലയിൽ ശരാശരി ലഭിക്കേണ്ടത് 1838.3 മില്ലീമീറ്ററാണ്. നിലവിൽ 1692.3 മില്ലീമീറ്റർ മഴ ലഭിച്ചു. എട്ട് ശതമാനം മഴയാണ് കുറവുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പെയ്‌ത മഴയിൽ തൃശൂർ ഹൈറോഡിൽ കെട്ടിടം തകർന്നു വീണിരുന്നു. ഷോളയാർ ഡാമിന്റെ ഒരു ഷട്ടർ 0.5 അടിയും തുറന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..