22 November Friday
വയനാടിന്‌ കൈത്താങ്ങ്‌

ജില്ലയിലെ കുടുംബശ്രീ 
നൽകിയത്‌ 1.69 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

ജില്ലാ മിഷൻ ശേഖരിച്ച 1.69 കോടി രൂപ കോ-– ഓർഡിനേറ്റർ ടി എം റെജീനയ്‌ക്ക്‌ കൈമാറുന്നു

തൃശൂർ
വയനാട് ഉരുൾപൊട്ടലിൽ കൈത്താങ്ങായി കുടുംബശ്രീ ജില്ലാ മിഷൻ നൽകിയത്‌ 1,69,38,813 രൂപ. സംസ്ഥാനതലത്തിൽ കുടുംബശ്രീ മിഷൻ ആരംഭിച്ച "ഞങ്ങളുമുണ്ട് കൂടെ'  ക്യാമ്പയിന്റെ ഭാഗമായാണ്‌ ജില്ലാ മിഷൻ  1.69 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത്‌. നിരവധി അയൽക്കൂട്ട അംഗങ്ങളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ചേർന്ന്‌ ശേഖരിച്ച തുക എല്ലാ സിഡിഎസ് ചെയർപേഴ്സൺമാരും ചേർന്ന് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ  ടീ എം റെജീനയ്‌ക്ക്‌ കൈമാറി.  അസി.  കോ ഓർഡിനേറ്റർ എസ് സി നിർമൽ  അധ്യക്ഷനായി. അസി.  കോ ഓർഡിനേറ്റർമാരായ കെ രാധാ കൃഷ്ണൻ, സിജു കുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷനിൽ നിന്ന് ഇരുപതിനായിരത്തിലേറെ അയൽക്കൂട്ട അംഗങ്ങളും കുടുംബശ്രീ കേരള ചിക്കൻ, ഫോർട്ടുന അംഗങ്ങളും ചേർന്നാണ്  ഫണ്ട് ശേഖരിച്ചത്. ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ചത് തൃശൂർ കോർപറേഷൻ 2 സിഡിഎസ് ആണ്. 4,36,950 രൂപ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top