18 December Wednesday

തൃശൂർ സഹോദയ അത്ലറ്റിക് മീറ്റ് കുന്നംകുളത്ത് നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

അത്‌ലറ്റിക് മീറ്റിന്റെ വരവറിയിച്ച് കുന്നംകുളം നഗരത്തിൽ നടത്തിയ റോഡ് ഷോ

 കുന്നംകുളം 

തൃശൂർ സഹോദയ സംഘടിപ്പിക്കുന്ന സിബിഎസ്ഇ വിദ്യാലയങ്ങളുടെ അതലറ്റിക് മീറ്റ് 2024  2, 3, 4 തിയതികളിലായി കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടക്കും. 61 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം കായിക താരങ്ങൾ പങ്കെടുക്കും. 
ഗുഡ് ഷെപ്പേർഡ് സിഎംഐ സ്കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേളയുടെ ഉദ്ഘാടനം  2 ന് രാവിലെ രാവിലെ  9 ന്‌ എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.  നാലുവിഭാഗങ്ങളിലായി  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  60 ഇനങ്ങളിൽ മത്സരങ്ങൾ നടത്തും. മത്സരങ്ങൾ  4 ന് സമാപിക്കും. 
 സഹോദയ അതലറ്റിക് മീറ്റ് 2024  വിളംബരം ചെയ്ത് റോഡ് ഷോ നടത്തി. കുന്നംകുളം ഗുഡ് ഷെപ്പേർഡ് സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ‘റോഡ് ഷോ'  സ്കൂൾ പ്രിൻസിപ്പൽ ഫാ. ലിജോ പോൾ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top