തൃശൂർ
കേരള സ്പോർട്സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന അണ്ടർ-11 ഓപ്പൺ ആൻഡ് ഗേൾസ് വിഭാഗം ചെസ് ചാമ്പ്യൻഷിപ് മത്സരങ്ങൾ തുടങ്ങി. തൃശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എഡ്യുക്കേഷനിൽ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സി വി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ചീഫ് മാനേജർ കാതറീൻ മേരി ജോൺ മുഖ്യാതിഥിയായി. ജോ പറപ്പിള്ളി, അജിത് കുമാർ രാജ, ഡേവിഡ് മാങ്ങൻ, പ്രൊഫ. എൻ ആർ അനിൽകുമാർ, കെ കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു.
മൂന്ന് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഓപ്പൺ വിഭാഗത്തിൽ എ അമൻലാൽ (എറണാകുളം), രോഹിത് എസ് നവനീത് (തിരുവനന്തപുരം) എന്നിവരും പെൺ വിഭാഗത്തിൽ എസ് ഡി ജാനകി (കൊല്ലം), അതിഥി എസ് സാജൻ (മലപ്പുറം), കെ ലക്ഷ്മി (കോഴിക്കോട്) എന്നിവരും 3 പോയിന്റ് വീതം നേടി മുന്നിട്ടു നിൽക്കുന്നു. ബാക്കി 3 റൗണ്ടുകൾ ഞായറാഴ്‌ച നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..