തൃശൂർ
കേരള കാർഷിക സർവകലാശാലാ യൂണിയൻ 2023–--24 ‘അലോഘ' സംഘടിപ്പിക്കുന്ന ‘കലിക' കലോത്സവത്തിന് വെള്ളാനിക്കരയിൽ തിരശ്ശീല ഉയർന്നു. സ്‌റ്റേജിതര മത്സരങ്ങൾ ആരംഭിച്ചു. സർവകലാശാലാ സെൻട്രൽ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്‌ച വൈകിട്ട് 6.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. നടൻ അഭിരാം രാധാകൃഷ്‌ണനാണ് മുഖ്യാതിഥി. വൈസ് ചാൻസലർ ഡോ. ബി . അശോക് പങ്കെടുക്കും.
ഒക്ടോബർ നാലുവരെയുള്ള കലോത്സവത്തിൽ സർവകലാശാലയുടെ കീഴിലുള്ള 11 കോളേജുകളിൽനിന്നായി 770 വിദ്യാർഥികൾ പങ്കെടുക്കും. 68 ഇനങ്ങളിലാണ് മത്സരം.
ഒന്നാം സ്ഥാനം നേടുന്ന കോളേജിന് എവർ റോളിങ് ട്രോഫി "സുവർണ കന്യക’യും രണ്ടാം സ്ഥാനം നേടുന്ന കോളേജിന് "വെള്ളിക്കുതിര’യും സമ്മാനിക്കും. വ്യക്തിഗത അടിസ്ഥാനത്തിൽ അഞ്ച് ട്രോഫിയും മികച്ച നടൻ, നടി എന്നിവർക്കുളള ട്രോഫിയും സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..