28 December Saturday
ജില്ലാ അണ്ടർ 9 ചെസ്‌

വൈഷ്ണവും നൈസ്നയും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ജില്ലാ അണ്ടർ 9 ചെസ് ചാമ്പ്യൻഷിപ്‌ ജേതാക്കളായ നൈസ്ന സജി, 
അതിത്രി ആര്യ, എം ആർ വൈഷ്ണവ്, കെ എം കാശി

തൃശൂർ
കേരളാ സ്പോർട്ട്സ് കൗൺസിലിന്റെ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും ജില്ലാ ഓർഗനൈസിങ് കമ്മിറ്റിയും ജില്ലാ അണ്ടർ -9 ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു.  ഓപ്പൺ വിഭാഗത്തിൽ എം ആർ വൈഷ്ണവ് ജേതാവായി. കെ എം കാശി രണ്ടാമതെത്തി.  പെൺകുട്ടികളുടെ വിഭാഗത്തിൽ നൈസ്ന സജി ജേതാവായി. അതിത്രി ആര്യ രണ്ടാംസ്ഥാനം നേടി. ഇവർ നാലുപേർ  സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ   ജില്ലയെ പ്രതിനിധീകരിക്കാൻ അർഹത നേടി. തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ നടന്ന മത്സരം  ചെസ് തൃശൂർ രക്ഷാധികാരി അജിത് കുമാർ രാജ ഉദ്‌ഘാടനം ചെയ്‌തു. ജോ പറപ്പിള്ളി,  കെ എസ് പ്രീത എന്നിവർ സമ്മാനം വിതരണം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top