തൃശൂർ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ പണിമുടക്ക് നടത്തി. ആശ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അജിത രാജൻ അധ്യക്ഷയായി.
ശൈലി ആപ്പ് വഴി സർവേ ചെയ്യുന്നതിന് ഉപകരണങ്ങൾ നൽകുക, സർവേ ചെയ്യാൻ ഒരാൾക്ക് 20 രൂപ അനുവദിക്കുക, പെൻഷൻ പ്രായം 65 ആക്കുക, 5000 രൂപ പെൻഷൻ അനുവദിക്കുക, പിരിഞ്ഞുപോകുന്ന തൊഴിലാളിക്ക് അഞ്ചുലക്ഷം രൂപ നൽകുക, ഹോണറേറിയം 15,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം
സിഐടിയു ജില്ലാ കമ്മിറ്റിയംഗം എം കെ ബാലകൃഷ്ണൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ, സുജാത ഷാജി, ജ്യോതി സുനിൽ, ശശികല ശ്രീവത്സൻ, സാജിത അഷ്റഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..