03 November Sunday
ബിജെപി കുഴൽപ്പണം

ഇഡി അന്വേഷിക്കണമെന്ന്‌ 
എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024
തൃശൂർ
കൊടകര കുഴൽപ്പണക്കേസിൽ എൽഡിഎഫ്  ഉന്നയിച്ച പ്രശ്നങ്ങൾ ശരിവയ്ക്കുന്നതാണ് ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ വെളിപ്പെടുത്തലെന്ന് എൽഡിഎഫ്   ജില്ലാ കമ്മിറ്റി. 
 ചാക്കു കെട്ടുകളിലാക്കി കുഴൽപ്പണം ബിജെപി ഓഫീസിലേക്കെത്തിച്ചുവെന്ന  ഗുരുതരമായ വെളിപ്പെടുത്തലാണ് തിരൂർ സതീശ്  നടത്തിയത്‌.   പണവുമായെത്തിയ ധർമരാജൻ ബിജെപി സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നും  പറയുന്നുണ്ട്. ബിജെപി നേതാക്കളുടെ  നിർദേശപ്രകാരമാണ്‌   ധർമരാജന് താമസ സൗകര്യമൊരുക്കിയതെന്നും അദ്ദേഹം പറയുന്നു.  പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇഡി   നിയമാനുസൃത നടപടികൾ സ്വീകരിക്കണം.  കേരള പൊലീസും തുടർ നടപടികൾ സ്വീകരിക്കണം.  ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിക്കണം. 
 കഴിഞ്ഞ  നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്  41  കോടി രൂപ ബിജെപി കേരള ഘടകത്തിന് കുഴൽ പ്പണമായി എത്തിച്ചെന്നാണ്‌ വാർത്തകൾ.  കുഴൽപ്പണം കൊടകരയിൽ   കവർന്ന കേസാണ് കേരള പൊലീസ് അന്വേഷണം  നടത്തിയത്. കവർച്ചക്കേസിലെ പ്രതികളെ പിടികൂടിയിരുന്നു.  കുഴൽപ്പണക്കടത്തും  കള്ളപ്പണം വെളുപ്പിക്കൽ കേസുമായതിനാൽ  ഇതു സംബന്ധിച്ച് ഇഡി അന്വേഷിക്കണമെന്ന് കേരള പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ രാഷ്ട്രീയ സമ്മർദത്താൽ ഇഡി ചെറുവിരലനക്കിയില്ല. കൊടുങ്ങല്ലൂർ കള്ളനോട്ട് കേസിലും ഇഡി നടപടിയെടുത്തില്ല.  
ജില്ലയിലെ യുഡിഎഫോ വലതു മാധ്യമങ്ങളോ ഇക്കാര്യത്തിൽ   പ്രതികരിക്കാൻ തയ്യാറായില്ലെന്നും എൽഡിഎഫ്‌ ജില്ലാ കൺവീനർ  കെ വി അബ്ദുൾ ഖാദർ പ്രസ്‌താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top