27 December Friday

സതീഷ്‌ മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്‌: കെ കെ അനീഷ് കുമാർ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024
ചേലക്കര 
ഓഫീസ് സെക്രട്ടറി എന്ന നിലയിൽ സതീഷ്‌ മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ് കുമാർ  മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കുഴൽപ്പണ ഇടപാടുസംബന്ധിച്ച്‌ മുൻ ഓഫീസ്‌ സെക്രട്ടറിയുടെ വെളിപ്പെടുത്തലിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
പ്രചാരണ  സാമഗ്രികളുമായി വന്നവർക്ക്‌ മുറി ബുക്ക്‌  ചെയ്‌ത്‌ നൽകിയിട്ടുണ്ട്‌. അങ്ങനെ സാധനങ്ങൾ കൊണ്ടുവന്നയാളാണ് ധർമരാജൻ. അതിന്റെ മറവിൽ ധർമരാജൻ മറ്റ് എന്തെങ്കിലും ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ബാധ്യത പാർടിക്കില്ല.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top