22 December Sunday
വെടിക്കെട്ട്‌

സുരേഷ്‌ ഗോപി ഒളിച്ചോടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024
തൃശൂർ
തൃശൂർ പൂരം വെടിക്കെട്ട്‌  തടസ്സപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനെക്കുറിച്ച് പ്രതികരിക്കാതെ   കേന്ദ്രമന്ത്രി സുരേഷ്ഗോപി  ഒളിച്ചോടുകയാണെന്ന്‌  എൽഡിഎഫ് ജില്ലാ കമ്മിറ്റി.  വോട്ട് ചെയ്ത് വിജയിപ്പിച്ചവരോടുള്ള വഞ്ചനയാണിത്‌.  സ്വന്തം മന്ത്രിസഭ എടുത്ത തീരുമാനത്തെക്കുറിച്ച് വിശദീകരിക്കാൻ  കേന്ദ്രമന്ത്രിക്ക്‌ കെൽപ്പില്ല.  
കേന്ദ്ര ഉത്തരവിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന്‌ അദ്ദേഹം ഒഴിഞ്ഞുമാറുന്നത് പ്രതിഷേധാർഹമാണ്. പൂരദിവസം രാത്രി താൻ ആംബുലൻസിൽ വന്നത് മായക്കാഴ്‌ചയാണെന്ന് പറഞ്ഞ മന്ത്രി,  താൻ ആംബുലൻസിൽ വന്നുവെന്ന്‌  ഇപ്പോൾ പറഞ്ഞു. ഇത്തരത്തിൽ ഹാസ്യകഥാപാത്രമായി കേന്ദ്രമന്ത്രി തരംതാഴുകയാണ്. തന്നെ മന്ത്രിമാരുടെ ഗുണ്ടകൾ ആക്രമിച്ചുവെന്ന്‌  കള്ളം പറയുന്ന കേന്ദ്രമന്ത്രി പൊതുപ്രവർത്തകർക്കാകെ അപമാനമാണ്. കരുവന്നൂർ മറയ്ക്കാൻ, പൂരം വിഷയം മറയാക്കുന്നുവെന്ന  സുരേഷ്ഗോപിയുടെ പ്രതികരണവും തന്റെ നിലപാട് വിശദീകരിക്കാൻ കഴിയാത്തതിലുള്ള ദുർബലതയുടെ തെളിവാണ്. മെച്ചപ്പെട്ട നിക്ഷേപങ്ങളും ഇടപാടുകളുമായി കരുവന്നൂർ ബാങ്ക് മുന്നോട്ടു പോയി.   
 തൃശൂരിൽ പൂരം നടത്തിപ്പ് അവതാളത്തിലാക്കുന്ന ഉത്തരവ് പുറത്തുവന്നിട്ടും പ്രതികരിക്കാൻ കഴിയാത്ത ഗതികേടിലാണ് ബിജെപിയും എത്തിയിട്ടുള്ളതെന്ന്‌ ജില്ലാ കൺവീനർ  കെ വി അബ്ദുൾ ഖാദർ പ്രസ്‌താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top