23 December Monday

കോൾപ്പാടത്ത്‌ കാണാം പക്ഷിച്ചേല്‌

സ്വന്തം ലേഖകൻUpdated: Friday Nov 1, 2024

പുല്ലഴി കോൾപ്പാടത്തെത്തിയ പക്ഷിക്കൂട്ടം

തൃശൂർ
കോൾപ്പാടത്ത് കൃഷിയിറക്കിത്തുടങ്ങിയതോടെ വിരുന്നെത്തി ദേശാടനപ്പക്ഷികൾ. പാടം ഉഴുതുമറിക്കുമ്പോൾ ചുറ്റും പക്ഷിക്കൂട്ടം പറക്കുകയാണ്‌.    
പക്ഷി നിരീക്ഷകരുടെ കൂട്ടായ്‌മയായ  കേൾ ബേഡ്‌ കളക്ടീവ്‌ എന്ന സംഘടനയുടെ നേതൃത്വത്തിൽ   ഒറ്റദിവസം  നടത്തിയ കോൾ നടത്തത്തിൽ  പുല്ലഴി കോൾപ്പാടത്ത്‌   കണ്ടെത്തിയത്‌ 7,929  പക്ഷികൾ.  
വൈവിധ്യമാർന്ന 69 ഇനങ്ങളും കണ്ടെത്തി. ഇരുപതോളം നിരീക്ഷകരാണ്‌   പങ്കാളികളായത്‌.  ബൈനോക്കുലറുകളിൽ പക്ഷികളെ നിരീക്ഷിച്ചു. ക്യാമറകളിൽ ചിത്രങ്ങൾ പകർത്തി.  
പക്ഷി ഇനവും എണ്ണവും  പ്രത്യേക ആപ്പ്‌ വഴി രേഖപ്പെടുത്തി.   വരിഎരണ്ട,   പവിഴക്കാലി, വാൽക്കൊക്കൻ, പട്ടവാലൻ എരണ്ട,  ആള, കരിയാള,  വർണക്കൊക്ക്‌, കരണ്ടിക്കൊക്കൻ,  പട്ടവാലൻ ഗോഡ്വിറ്റ് ,  വലിയ പുള്ളിപ്പരുന്ത്,  പുള്ളിച്ചുണ്ടൻ പെലിക്കൺ, ചെമ്പൻ ഐബിസ് തുടങ്ങിയ പക്ഷികളെയും കണ്ടെത്തി.   
കൂടുതലും ദേശാടനപ്പക്ഷികളാണ്‌.   പക്ഷി സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ്‌ കോൾ നടത്തം സംഘടിപ്പിച്ചതെന്ന്‌  കേൾ ബേഡ്‌ കളക്ടീവ്‌  പ്രവർത്തകൻ മനോജ്‌ കരിങ്ങാമഠത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top