25 December Wednesday

വാക്ക്‌ പാലിച്ചു കുടിവെള്ളമെത്തി

സ്വന്തം ലേഖകൻUpdated: Friday Nov 1, 2024

പന്നിപ്പാടത്ത് യു ആർ പ്രദീപിനെ സ്വീകരിക്കുന്ന അമ്മിണി

ചേലക്കര
പന്നിപ്പാടത്തും പാത്തുകുടിയിലും അമ്മമാർ അതീവ സന്തോഷത്തിലാണ്‌. കുടിവെള്ളം  ചുമന്നുകൊണ്ടുവന്നിരുന്ന ദുരിതത്തിന്‌ അറുതി വരുത്തിയതിൽ. തെരഞ്ഞെടുപ്പ്‌  പര്യടനത്തിനെത്തിയ യു ആർ പ്രദീപിനെ സ്‌നേഹംകൊണ്ട്‌ പൊതിഞ്ഞു അവർ. ചെങ്കൊടിയേന്തി പൂക്കളുമായി സ്വീകരിച്ചു. 
 എംഎൽഎ ആയിരുന്നപ്പോൾ പ്രദീപ്‌ പറഞ്ഞ വാക്കുപാലിച്ചുവെന്ന്‌  പ്രായമുള്ള അമ്മിണിയും മാധവിയും  ദേവകിയും കാർത്യായനിയും. വല്ലാത്ത കഷ്ടപ്പാടായിരുന്നു നേരത്തേയെന്ന്‌ അവർ.  അകലെയുള്ള പാടത്തുനിന്ന്‌ വെള്ളം ചുമന്ന്‌ വരണമായിരുന്നു.  പന്നിപ്പാടത്തെ 68 കുടുംബങ്ങൾക്കായി 17 ലക്ഷവും സാംബവ നഗറിൽ 18 കുടുംബങ്ങൾക്കായി 10 ലക്ഷവും കുടിവെള്ള പദ്ധതിക്കായി ചെലവഴിച്ചു. റോഡിന്‌ ഇരുവശത്തായാണ്‌ ഇരു പദ്ധതികളും. പദ്ധതികളുടെ ഉദ്‌ഘാടന സമയത്ത്‌ കണ്ട  സന്തോഷവും ചിരിയും ഇന്നും കാണുന്നുണ്ടെന്ന്‌ സ്വീകരണത്തിനു നന്ദി പറഞ്ഞ്‌ യു ആർ പ്രദീപ്‌. പത്തുകുടിയിൽ ലക്ഷം വീടുകൾക്കായി 27 ലക്ഷത്തിന്റെ പദ്ധതിയാണ്‌ നടപ്പാക്കിയത്‌.  90 കുടുംബങ്ങളുണ്ടിവിടെ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top