04 December Wednesday

സ്‌റ്റോഗോ 
ഫെസ്റ്റ്‌ 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024
തൃശൂർ
കുട്ടികളുടെ സൈബർ സുരക്ഷയും ഡിജിറ്റൽ ക്ഷേമവും ലക്ഷ്യമിടുന്ന സ്‌റ്റോഗോ ഫെസ്റ്റ്‌ തിങ്കൾ,  ചൊവ്വ ദിവസങ്ങളിൽ മാള ഹോളിഗ്രേയ്‌സ്‌ അക്കാദമിയിൽ നടക്കും. സംസ്ഥാനത്തെ 120 സിബിഎസ്‌ഇ സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കും. പരിപാടി തിങ്കൾ രാവിലെ 10ന്‌ ടി പി ശ്രീനിവാസൻ  ഉദ്‌ഘാടനം ചെയ്യും.  ശിൽപ്പശാല, സെമിനാർ, മത്സരങ്ങൾ, ഹാക്കത്തോൺ, കോഡിങ്‌, എക്‌സിബിഷൻ തുടങ്ങിയവയും നടക്കും. ചൊവ്വാഴ്ച സംവിധായകൻ സിബി മലയിൽ സമ്മാനദാനം നടത്തും.  എൻജി. വിദ്യാർഥികൾക്കായി ടെക്‌ ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്‌. വാർത്താസമ്മേളനത്തിൽ ജയേഷ്‌ സെബാസ്റ്റ്യൻ, ആർ ലിൻഡ, പൊഫ്ര. എം ജി ശശികുമാർ, പ്രൊഫ. പി എസ്‌ സുബിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top