05 December Thursday

ഡിസിസി പ്രസിഡന്റാകാൻ പിടിവലി

സ്വന്തം ലേഖകൻUpdated: Sunday Dec 1, 2024
തൃശൂർ
ജില്ലയിൽ കോൺഗ്രസിൽ വീണ്ടും ചേരിപ്പോര്‌ രൂക്ഷം. ഡിസിസി പ്രസിഡന്റാവാൻ ഗ്രൂപ്പുയോഗങ്ങളും കരുനീക്കങ്ങളും ശക്തം. കെ സി വേണുഗോപാലിന്റെ പിന്തുണയോടെ ജോസഫ്‌ ടാജറ്റിനെ ഡിസിസി പ്രസിഡന്റാക്കാൻ എ ഗ്രൂപ്പ്‌ തീരുമാനിച്ചു. ഇതിനായി   വിഘടിച്ച്‌ നിന്ന എ ഗ്രൂപ്പുകാരെല്ലാം ഒന്നിച്ചു. ഇതോടെയാണ്‌ ഗ്രൂപ്പുപോരുകൾ വീണ്ടും രൂക്ഷമായത്‌.  ഡിസിസി പ്രസിഡന്റാവാൻ  ഐ ഗ്രൂപ്പും ചെന്നിത്തല ഗ്രൂപ്പും അവകാശവാദമുന്നയിച്ചിട്ടുണ്ട്‌.   
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ യോഗം ചേർന്നാണ്‌ എ ഗ്രൂപ്പുകാർ ഒന്നിച്ചത്‌. സനീഷ്‌ ജോസഫ്‌ എംഎൽഎ,  പി എ മാധവൻ, ഒ അബ്‌ദുൾ റഹ്‌മാൻകുട്ടി,  എം പി ജാക്‌സൻ, രാജേന്ദ്രൻ അരങ്ങത്ത്‌, ജോസഫ്‌ ടാജറ്റ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.    ടാജറ്റിനെ പ്രസിഡന്റാക്കാൻ ബെന്നി ബഹനാൻ എംപി, കെ സി  ജോസഫ്‌  എന്നിവരുമായി സംസ്ഥാന തലത്തിലും നീക്കങ്ങൾ ആരംഭിച്ചു. 
ഇത്‌ പുറത്ത്‌ വന്നതോടെ ജില്ലയിലെ മറ്റു ഗ്രൂപ്പുകളും നീക്കങ്ങൾ ആരംഭിച്ചു. ഡിസിസി പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ ഐ ഗ്രൂപ്പ്‌ കെ സുധാകരനുമായി ബന്ധപ്പെട്ട്‌ നീക്കം തുടങ്ങി. ഡിസിസി പ്രസിഡന്റാവാൻ ഐ ഗ്രൂപ്പ്‌ നേതാവ്‌ വീക്ഷണം ഫണ്ടിലേക്ക്‌ 50 ലക്ഷം രുപ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.  
അതേസമയംഅനിൽ അക്കരയ്‌ക്കുവേണ്ടി ടി എൻ പ്രതാപൻ നീക്കം ആരംഭിച്ചു. രമേശ്‌ ചെന്നിത്തല ഗ്രൂപ്പുകാരനായി ജോസഫ്‌ ചാലിശേരിയും ടി വി ചന്ദ്രമോഹനെ ആക്കണമെന്ന ആവശ്യവുമായി തേറമ്പിൽ രാമകൃഷ്‌ണനും രംഗത്തുണ്ട്‌. ഡിസിസി പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെട്ട ജോസ്‌ വള്ളൂർ തിരിച്ചുവരാൻ നീക്കം നടത്തുന്നുണ്ട്‌.  വള്ളൂരിനെ കെപിസിസി വൈസ്‌ പ്രസിഡന്റാക്കി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്‌ നീക്കം. 
 കോൺഗ്രസ്‌ വോട്ടുകൾ മറിച്ച്‌  തൃശൂർ ലോക്‌സഭാ സീറ്റിൽ ബിജെപി ജയിച്ചതോടെയാണ്‌ തർക്കങ്ങൾ രൂക്ഷമായത്‌.  കെ മുരളീധരൻ മുന്നാംസ്ഥാനത്തേക്ക്‌ പുന്തള്ളപ്പെട്ടതിനെ തുടർന്ന്‌ ഡിസിസി ഓഫീസിൽ തമ്മിലടി നടന്നിരുന്നു. പിന്നീട്‌ വി കെ ശ്രീകണ്‌ഠന്‌ ഡിസിസി പ്രസിഡന്റിന്റെ ചുമതല നൽകി. എന്നാൽ  പ്രശ്‌നങ്ങൾ പരിഹരിക്കാനായില്ല.  ചേലക്കരയിൽ ദയനീയ തോൽവിയും ഏറ്റുവാങ്ങി.  തൃശൂരിന്റെ ചുമതല ഒഴിവാക്കണമന്ന്‌ ശ്രീകണ്‌ഠൻ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top