പുഴയ്ക്കൽ
കാൻസർ ഗവേഷണ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കുന്നതിനും അധ്യാപകരും വിദ്യാർഥികളുമായി സംവദിക്കുന്നതിനുമായി ലണ്ടൻ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റിച്ചാർഡ് ഗ്രോസ് അമല മെഡിക്കൽ കോളേജ് സന്ദർശിച്ചു. അമലയും ക്യൂൻമേരി യുണിവേഴ്സിറ്റിയുമായി കൈകോർത്ത് കൂടുതൽ കാര്യക്ഷമമായുള്ള കാൻസർ ഗവേഷണത്തെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. സൗത്ത് ഈസ്റ്റ് ഏരിയ ഓഫീസർ മിസ് മിഷി, സാന്റാ മോണിക്ക, കൺട്രിഹെഡ് ഷൈൻ ആന്റണി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമേൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, റിസർച് ഡയറക്ടർ ഡോ. രാമൻകുട്ടി, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുനു സിറിയക് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..