04 December Wednesday

മമ്മദ് പടിയിൽ മീൻ മാലിന്യം തള്ളുന്നത്‌ 
പതിവായി: മൂക്കുപൊത്തി നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024
വാണിയമ്പാറ
ദേശീയപാതയോട് ചേർന്ന് കിടക്കുന്ന മമ്മദ് പടിയിൽ   മീൻ മാലിന്യം  തള്ളുന്നത്‌ കാരണം പ്രദേശവാസികൾ ദുരിതത്തിൽ.   മീൻ ഇറക്കി തിരിച്ചുവരുന്ന വാഹനങ്ങളാണ്‌  ഇവിടെ  പതിവായി മീൻ മാലിന്യം തള്ളുന്നത്.  നിരവധി  കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളും പോകുന്ന ഒരു പ്രദേശമാണിത്. 
 ഇവിടെ നിന്ന് ഒഴുകിപ്പോകുന്ന വെള്ളം മുഴുവൻ പീച്ചി ഡാമിന്റെ   റിസർവോയറിലാണ്‌  എത്തുന്നത്. കഴിഞ്ഞദിവസം ഇവിടെ മീൻ മാലിന്യം തട്ടാൻ വന്ന വാഹനം നാട്ടുകാർ തടയുകയും പൊലീസിൽ അറിയിച്ച്  വാഹനം പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും വാഹനങ്ങളെത്തി  മാലിന്യം  ഇവിടെ തട്ടുകയാണ് . ഇതിനെതിരെ   ആരോഗ്യവകുപ്പും പൊലീസും  നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top