തൃശൂർ
വാക്കുകൊണ്ടോ നോക്കുകൊണ്ടോ വിചാരംകൊണ്ടോ എഴുതപ്പെട്ട വരികളേക്കാൾ തന്റെ ജീവിതംകൊണ്ട് ഒരു കവിത രചിക്കുകയാണ് ലക്ഷ്യമെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. എഴുത്തുകാരുടെ രചനാനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നതിന് സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ‘എന്റെ രചനാലോകങ്ങളി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യരചനയ്ക്കൊപ്പം പ്രഭാഷണവും സമാന്തരമായി ഉണ്ടായിരുന്നു. 11–-ാം വയസ്സിൽ ‘തളിര്’ മാസികയിൽ ‘തുമ്പിയോട്’ എന്ന കവിത അച്ചടിച്ചുവന്നതു മുതൽ അഞ്ചു കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചതുവരെ എത്തി നിൽക്കുന്ന കവിതാജീവിതത്തിന്റെ തുടർച്ചയായി ഒരിക്കൽ താൻ നല്ലൊരു കവിതയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. കെ പി രാമനുണ്ണി അധ്യക്ഷനായി. എൻ ജി നയനതാര, എം ഹരിദാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..