22 December Sunday

ജാഗ്രത നിലനിര്‍ത്തി പ്രവര്‍ത്തനം
തുടരും: മന്ത്രി ആര്‍ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024
തൃശൂർ
ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ കുറവാണെങ്കിലും ജാഗ്രത നിലനിർത്തിയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു. കലക്ടറേറ്റിൽ ചേർന്ന ജില്ലാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ കാലവർഷ സ്ഥിതികൾ വിലയിരുത്തി. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി. 
പാഞ്ഞാൾ പഞ്ചായത്തിൽ ഒലിപ്പാറക്കുന്നിൽ 42 കുടുംബങ്ങൾ താമസിക്കുന്ന വീടുകളുടെ മുകൾവശത്ത്‌ മണ്ണ് അടർന്നുവീഴുന്ന സാഹചര്യം കണ്ടെത്തിയതിനാൽ കുടുംബങ്ങളെ മാറ്റാന്‍ നടപടിയെടുത്തു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിനു സമീപം മണ്ണിടിച്ചിൽ അടിയന്തരമായി പരിശോധിക്കാൻ ജിയോളജിസ്റ്റിനു നിർദേശം നൽകി.
 
ശുചീകരണത്തിന് 
സന്നദ്ധപ്രവര്‍ത്തകരെ വേണം
ക്യാമ്പുകളിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനു മുമ്പായി വീടും പരിസരവും ശുചീകരിക്കാൻ സന്നദ്ധപ്രവർത്തകരുടെ ഉൾപ്പെടെയുള്ള സേവനം മന്ത്രി അഭ്യർഥിച്ചു. കോളജുകളിലെ എൻസിസി, എൻഎസ്എസ് വളന്റിയർമാരുടെ സേവനം ഉപയോഗിക്കും. 
ചാഴൂർ പഞ്ചായത്തിലെ കമാൻഡോ മുഖം സ്ലൂയിസ് ശക്തമായ ഒഴുക്കിൽ  പൊട്ടിപ്പോയതിനാൽ പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കൂടുതൽ ജോലിക്കാരെ നിയോഗിച്ച് അടിയന്തര പരിഹാരം കാണും. യോഗത്തിൽ  കലക്ടർ അർജുൻ പാണ്ഡ്യൻ, പാഴൂർ, ചേർപ്പ്, പാറളം പഞ്ചായത്ത് പ്രസിഡന്റുമാർ, എംഡിഎം ടി മുരളി, അസി. കലക്ടർ അതുൽ സാഗർ  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top