16 December Monday

ദേശീയപാതയിൽ മണ്ണിടിച്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ദേശീയപാത വാണിയംപാറയ്‌ക്ക് സമീപം മണ്ണിടിഞ്ഞ നിലയിൽ

വടക്കഞ്ചേരി
മണ്ണിടിച്ചിൽ ഭീഷണിയിൽ വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാത. കനത്ത മഴയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തോളം സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. എട്ടോളം സ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ട്‌. 
കഴിഞ്ഞ ദിവസങ്ങളിൽ തേനിടുക്ക്, ശങ്കരം കണ്ണംതോട്, പന്നിയങ്കര, വാണിയംപാറ, കുതിരാൻ തുരങ്കത്തിന് സമീപം, കൊമ്പഴ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മണ്ണിടിച്ചിലുണ്ടായി. ഈ മേഖലയിൽ ഏത് സമയത്തും മണ്ണിടിച്ചിലുണ്ടാകാനും സാധ്യതയുണ്ട്. 
അപകടസമയത്ത് ദേശീയപാതയിൽ വാഹനങ്ങൾ ഇല്ലാത്തത്‌ രക്ഷയായി. ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. പാറക്കെട്ടുകൾ ഉൾപ്പെടെയുള്ള വൻ കുന്നുകൾ ഇടിയാൻ സാധ്യതയുള്ളതിനാൽ ദേശീയപാത അതോറിറ്റി മുൻകരുതൽ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top