06 November Wednesday

വെള്ളത്തിനൊപ്പം 
പാമ്പുമെത്താം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

വെള്ളം പൊങ്ങിയ മുക്കാട്ടുകരയിൽ നിന്ന് പാമ്പിനെ പിടികൂടുന്നു

തൃശൂർ
വെള്ളം കയറിയ വീടുകളിലും റോഡിലും കടക്കുന്നവർ ശ്രദ്ധിക്കുക. വഴി തെറ്റി വന്ന പാമ്പുകളുണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്കും ജാഗ്രത വേണം. വീടിനുള്ളിലേക്ക്   ടോർച്ചടിച്ച്   ശ്രദ്ധയോടെ കയറണമെന്ന് സർ‍പ്പ ജില്ലാ കോ–-ഓർഡിനേറ്റർ സി പി ജോജു പറഞ്ഞു. 
    ഒളിഞ്ഞിരിക്കാൻ സാധ്യമാകുന്ന ഇടങ്ങൾ, മേശ, കസേര, അലമാര, പാത്രങ്ങൾ, ജനൽ, വാതിൽ, ശുചിമുറി എന്നിവിടങ്ങളിൽ  സസൂക്ഷ്മം ടോർച്ചടിച്ച് പരിശോധിക്കണം. പാമ്പുകളെ കണ്ടാൽ, പരിഭ്രമിക്കാതെ സർപ്പ ആപ്ലിക്കേഷനിലൂടെ വനംവകുപ്പിനെ അറിയിക്കാം. സർപ്പ ജില്ലാ കോ–-ഓർഡിനേറ്ററേയും വിവരമറിയിക്കാം. പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ചവരെത്തി പിടികൂടും.
    കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തിക്കണം. പാമ്പ് വിഷം ഉള്ളതാണോയെന്നറിയാൻ പരിശോധനകൾ ലഭ്യമാണ്. കടിയേറ്റയാളെ സമാധാനിപ്പിക്കുക. കടിയേറ്റ ഭാ​ഗം ഇളകാതിരിക്കാൻ ശ്രദ്ധിക്കുക. മുറിവിൽ അമർത്തുകയോ  തടവുകയോ മുറിവ് വലുതാക്കുകയോ ചെയ്യരുത്. കടിയേറ്റയാളെ നടത്തിക്കാതെ ഉറപ്പുള്ള  പ്രതലത്തിൽ (പലക, സ്ട്രെച്ചർ) കിടത്തി ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കണം. താലൂക്ക് ആശുപത്രികള്‍, ത-ൃശൂർ മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ, എലൈറ്റ്, മെട്രോ,  അമല എന്നീ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്.
SIGNUP@സർപ്പ 
ആപ്ലിക്കേഷൻ
​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സർപ്പ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഇമെയിലോ ഫോൺ നമ്പറോ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാം.  ആപ്ലിക്കേഷന് ലൊക്കേഷൻ തിരിച്ചറിയാനുള്ള അനുവാദം നൽകണം. 
  വീടിനുള്ളിലോ പരിസരത്തോ കണ്ട പാമ്പിനെ റിപ്പോർട്ട് ചെയ്യാം. പാമ്പിന്റെ ചിത്രം ഉൾപ്പെടുത്താനുള്ള സൗകര്യവുമുണ്ട്‌. പാമ്പുകടിയേറ്റാലും ഇതിൽ റിപ്പോർട്ട് ചെയ്യാം.  ൨൫ മുതൽ ൧൫൦ കിലോമീറ്റർ പരിധിക്കുള്ളിൽ ചികിത്സ ലഭ്യമായ ആശുപത്രികളുടെ പട്ടികയും ലഭിക്കും. സർപ്പ ജില്ലാ കോ–-ഓർഡിനേറ്ററുടെ ഫോൺ: ൯൭൪൫൫൪൭൯൦൬. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top