തൃശൂർ
മഴ തോര്‍ന്നെങ്കിലും ദുരിതം ബാക്കി. മണലി, കുറുമാലി, ഗായത്രി പുഴകളുടെ തീരങ്ങളിൽ വീടുകളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ ഒഴിഞ്ഞിട്ടില്ല. പീച്ചി ഡാമിൽനിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ മണലിപ്പുഴയിലും കരുവന്നൂർപ്പുഴയിലും ജലനിരപ്പ് കുറഞ്ഞു. പല പ്രധാനറോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്.
റോഡുകളും തകർന്നു. പുഴയ്‌ക്കൽ റോഡ്, ആമ്പല്ലൂർ ജങ്ഷൻ, മടവാക്കര റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ചേർപ്പ് - തൃപ്രയാർ റോഡിൽ ചിറയ്ക്കൽ പെട്രോൾ പമ്പിന് സമീപവും പഴുവിൽ പള്ളിനടയിലും വെള്ളം കയറി. അമ്മാടം- തൃപ്രയാർ റൂട്ടിൽ പള്ളിപ്പുറം പാടത്തും വൻതോതിൽ വെള്ളം കയറിയിട്ടുണ്ട് മണലൂർത്താഴം കോൾപ്പാടത്തേക്കുള്ള സ്ലൂയിസുകൾ തുറക്കാത്തതിനാൽ ഉയർന്ന കനാലിലേയും ഉൾച്ചാലുകളിലേയും ഒഴുക്ക്നിലച്ചതോടെ അന്തിക്കാട് പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളത്തിലായി. കയ്പമംഗലം പഞ്ചായത്തിൽ കനോലി കനാൽ കരകവിഞ്ഞ് 20 വീടുകളിൽ വെള്ളം കയറി. കാക്കാതുരുത്തി ലാൽ ബഹദൂർ ശാസ്ത്രി കോളനിയിലാണ് വെള്ളം കയറിയിട്ടുള്ളത്. ജില്ലയിൽ ഏഴായിരത്തോളം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..