23 December Monday
ഓപ്പറേഷൻ പി ഹണ്ട്

3 പേര്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024
തൃശൂർ
കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള പരിശോധന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാ​ഗമായി തൃശൂരിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.  മൂന്ന് ഇലക്ട്രോണിക്ക് സാധനങ്ങള്‍ പിടിച്ചെടുത്തു.  തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമയുടെ നേതൃത്വത്തിൽ 16 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള എല്ലാ കുറ്റകൃത്യങ്ങൾക്കും എതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top